---
title: "ഇടുക്കി നെടുങ്കണ്ടത്ത് മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ"
english_title: "Son Kills Parents in Idukki Nedumkandam, Arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378592/idukki-nedumkandam-son-kills-parents-arrested tr"
published_at: "2026-08-15T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fe26829dd1_1000782888.jpg"
keywords: ["Idukki", "Nedumkandam", "Murder", "Crime", "Police"]
---

# ഇടുക്കി നെടുങ്കണ്ടത്ത് മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

> **Lead Summary:** **നെടുങ്കണ്ടം: **ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. 

## Article Content

**നെടുങ്കണ്ടം: **ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. 

എഴുകുംവയൽ പാറത്തറയിലാണ് സംഭവം. പാറത്തറ വീട്ടിലെ ആന്റണി എന്ന അപ്പച്ചൻ, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജീഷ് ലഹരി ഉപയോഗിക്കുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378592/idukki-nedumkandam-son-kills-parents-arrested tr)